Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Burnt Body

Kozhikode

തീ​പി​ടി​ച്ച മു​റി​യി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം

കോ​ഴി​ക്കോ​ട്: മാ​ങ്കാ​വ് ആ​ഴ്ച​വ​ട്ട​ത്ത് തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 6.30 ഓ​ടെ​യാ​ണ് ര​ണ്ടു നി​ല കെ​ട്ടി​ട​ത്തി​ലെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ഒ​റ്റ​മു​റി​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​റി​ക്ക​ക​ത്ത് ക​ട്ടി​ലി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ ട്യൂ​ഷ​ന്‍ സെ​ന്‍റ​റാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ക​ല്ലാ​യി സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​തെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up